ഹിന്ദുമത വിശ്വാസപ്രകാരം അവിവാഹിതകളായ യുവതികൾ തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ചാൽ അവരുടെ ആഗ്രഹം പോലെ അനുയോജ്യനായ ആളുമായി വിവാഹം നടക്കും എന്നാണ് വിശ്വാസം. ദാമ്പത്യം സുഖകരമായി മുന്നോട്ട് പോകാൻ വിവാഹിതകളായ സ്ത്രീകളും തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാറുണ്ട്.
ശിവ പൂജ
ബോലേ നാഥ് എന്നും പേരുള്ള ശിവ ഭഗവൻ ശാന്ത കൊണ്ട് പ്രസിദ്ധനാണ്. നിങ്ങൾക്ക് ഒരു നല്ല ഭർത്താവിനെ ലഭിക്കാൻ ശിവഭഗവാനെ സംപ്രീതനാക്കിയാൽ മതി. ശ്രാവണ മാസത്തിൽ അതായത് ജൂലൈ മാസത്തിൽ തിങ്കളാഴ്ച വ്രതം എടുക്കുന്നതിലൂടെ ശിവഭഗവാനെ പ്രീതിപ്പെടുത്താം. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ നീണ്ടു നിൽക്കുന്ന ഈ ഉപവാസം വൈകുന്നേരത്തെ പ്രാർഥനയോടു കൂടെ അവസാനിപ്പിക്കാം.
ഗൗരീ പൂജ
ശിവഭഗവാന്റെ പത്നിയായ പാർവതി ദേവിയെ പൂജിക്കുന്നതാണ് മംഗള ഗൗരീ പൂജ എന്നും അറിയപ്പെടുന്ന ഈ പൂജ. ശ്രാവണ മാസത്തിലെ ചൊവ്വാഴ്ചയാണ് പാർവതീ പൂജയ്ക്കായി തിരഞ്ഞെടുക്കാറുള്ളത്. ഇത് ജൂലൈ ആഗസ്ത് മാസങ്ങൾ ആണ്. അവിവാഹിതകളായ യുവതികൾ സാധാരണയായി 16 മുതൽ 20 വരെ ചൊവ്വാഴ്ചകൾ ഉപവസിക്കും. വിവാഹിതകളായ സ്ത്രീകൾ അവരുടെ ഭർത്താവിന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുകയും പാർവതീ പൂജ ചെയ്യാറും ഉണ്ട്.
വിഷ്ണു പൂജ
വ്യാഴാഴ്ചകൾ വിഷ്ണു ഭഗവാനുള്ളതാണ്. ബ്രിഹസ്പതി എന്നും അറിയപ്പെടുന്ന ഒരു ഗ്രഹമാണ് വ്യാഴം. ഇന്ത്യൻ ജ്യോതിഷ വിശ്വാസ പ്രകാരം വ്യാഴാഴ്ചകളിലെ ഉപവാസം സമ്പത്തും ഐശ്വര്യവും നല്കുന്നു. ഈ ദിവസം മഞ്ഞ നിറമുല്ല വസ്ത്രങ്ങൾ ധരിക്കുന്നത് ശുഭസൂചകമായാണ് കണക്കാക്കപ്പെടുന്നത്. ഉപ്പു ചേർക്കാത്ത മഞ്ഞ നിറത്തിലുള്ള ഭക്ഷണം കഴിക്കുന്നതും പതിവാണ്, സാധാരണയായി കടലപ്പരിപ്പ് ഉപയോഗിച്ചുള്ള ഭക്ഷണമാണ് ഈ അവസത്തിൽ ഉപയോഗിക്കാറുള്ളത്.
നന്ദ വ്രതം
ഈ ഉപവാസം സാധാരണയായി നല്ല ഭർത്താവിനെ കണ്ടെത്താനായി ആദി ശക്തിയേയോ ദേവിശക്തിയേയോ പൂജിക്കാനായി സ്ത്രീകൾ ഉപയോഗിക്കുന്നു. ഫർഗുണ ശുക്ല പക്ഷത്തിലെ സപ്തമി നാളിൽ നന്ദ വ്രതം അനുഷ്ഠിക്കുന്നു. ഈ വേളയിൽ ഓം നമ ശിവായ മന്തങ്ങൾ ചൊല്ലുകയും ശിവനെ പൂജിക്കുകയും ചെയ്യുന്നു. കൂവളത്തിന്റെ ഇലയും വെളുത്ത പുഷ്പ്പങ്ങളും ഭഗവാന് അർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്. ഈ ഉപവാസം അവസാനിപ്പിക്കാനായി കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും അന്നദാനം നടത്തുന്നതും പതിവാണ്.
നിങ്ങളുടെ വീട്ടിൽ ഗണപതി വിഗ്രഹം സൂക്ഷിച്ചിട്ടുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക