ഗൂഗിൾ ഇല്ലാത്തൊരു ജീവിതത്തെപ്പറ്റി നമുക്കിന്ന് ചിന്തിക്കാനാവില്ല. അറിയാത്തതും പകുതി അറിയാവുന്നതുമൊക്കെയായ കാര്യങ്ങൾ നാം ഗൂഗിളിൽ സെർച്ച് ചെയ്ത് കണ്ടുപിടിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ. അതെ ജനപ്രിയ സെർച്ച് എഞ്ചിനായ ഗൂഗിളിന് ഇന്ന് 20 ആം പിറന്നാളാണ്.
ഇന്റർനെറ്റ് തിരച്ചിൽ, വെബ് അധിഷ്ഠിത സേവനം, വെബ്സൈറ്റ് പരസ്യം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയാണ് ഗൂഗിൾ. അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചിൽ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. വെബ് സെർച്ച് എൻജിൻ മാത്രമായി തുടക്കം കുറിച്ച ഗൂഗിളിൽ ഇപ്പോൾ ചിത്രങ്ങൾ, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എന്നിങ്ങനെ ഇന്റർനെറ്റിന്റെ സമസ്ത മേഖലകളിലും അനുബന്ധ സംവിധാനങ്ങളുണ്ട്.
പേര് വന്ന വഴി
അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകിൽനിന്നും പിറവിയെടുത്തതാണ് ഗൂഗിൾ എന്ന പദം. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ എന്ന പദം സെർച്ച് എൻജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ ഈ സെർച്ച് എൻജിനിൽ ലഭ്യമാകും എന്ന സന്ദേശമായിരുന്നു വിവക്ഷ. എന്നാൽ അവർ എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ(google) ആയി മാറി.
യോജിച്ച പങ്കാളിയെ ഇനി ഫെയ്സ്ബുക്കിന്റെ സഹായത്തോടെ കണ്ടെത്താം; വരുന്നു ഫെയ്സ്ബുക് ഡേറ്റിംഗ് ആപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക