കലാഭവൻ മണിയുടെ ജീവിതം പ്രമേയമാക്കി വിനയന് ഒരുക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പ്രേക്ഷകര്‍ സിനിമ കണ്ടിറങ്ങുന്നത് വളരെ വികാരാധീനരായാണ്. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം പൊട്ടിക്കരഞ്ഞ് പുറത്തുവരുന്ന ഹണി റോസിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഇത്രയും വികാരഭരിതയായി ഒരു സിനിമ കാണുന്നത് ഇതാദ്യമായാണെന്നും നിങ്ങള്‍ ഈ സിനിമ കാണുമ്പോള്‍ മനസ്സിലാകും എന്തുകൊണ്ടാണ് താനിങ്ങനെ പറയുന്നതെന്നും ഹണി റോസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക