18ാം വാര്‍ഷികത്തോടനുബന്ധിച്ച് 18 രൂപയുടെ കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. 18 രൂപയ്ക്ക് അൺലിമിറ്റഡ് കോളും ഡാറ്റയും നൽകുന്നതാണ് ബിഎസ്എൻഎൽ ന്റെ ആനിവേഴ്സറി ഓഫ്ഫർ പ്ലാൻ. രണ്ടു ദിവസമായിരിക്കും ഇതിന്റെ കാലാവധി.
ഇതോടൊപ്പം അധിക ടോക്ടൈം ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. 1801 രൂപക്ക് റീച്ചാര്‍ജ് ചെയ്താല്‍ 2125 രൂപ ടോക് ടൈം ലഭിക്കും. ഒപ്പം 15 ജിബി ഡാറ്റയും. 1201 രൂപ റീച്ചാര്‍ജില്‍ 1417 രൂപ ടോക് ടൈമും പത്ത് ജിബി ഡാറ്റയും ലഭിക്കും. 601 രൂപയുടെ റീച്ചാര്‍ജില്‍ 709 രൂപ ടോക് ടൈം അഞ്ച് ജിബി ഡാറ്റ എന്നിവ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക