താരാരാധന പലപ്പോഴും അതിരുവിടുന്ന അവസരങ്ങൾ നാം തമിഴ് സിനിമാലോകത്ത് കണ്ടിട്ടുണ്ട്. പ്രിയ താരങ്ങൾക്ക് വേണ്ടി അമ്പലം പണിയുന്നതും പാലഭിഷേകം നടത്തുന്നതുമൊക്കെ തമിഴ് സിനിമാലോകത്തെ സ്ഥിരം കാഴ്ചകളാണ്. എന്നാൽ ചിലപ്പോഴൊക്കെ ഈ ആരാധന അതിരുവിടാറുമുണ്ട്.
മണിരത്നത്തിന്റെ ഏറ്റവും ഔത്തിയ ചിത്രമായ ചെക്കാ ചിവന്ത വാനം എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചാണ് ഭ്രാന്തമായ ആരാധനയുടെ സാഹസിക പ്രവൃത്തി ഇപ്പോൾ നടന്നിരിക്കുന്നത്. നടൻ ചിമ്പുവിന്റെ ആരാധകൻ ശരീരത്തിൽ കമ്പി തുളച്ചു കയറ്റി ജെ സി ബിയിൽ തൂങ്ങിക്കിടന്ന് താരത്തിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അതിരുകടന്ന ഈ ആരാധന കണ്ട് തരിച്ചു നിൽക്കുകയാണ് തമിഴ് സിനിമാ ലോകം. സംഭവത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഇതിനോടകം ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലുള്ള താരാരാധന അനുവദിക്കാൻ പാടില്ലെന്ന അഭിപ്രായമാണ് പൊന്തിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക