ശബരിമല സന്നിധാനത്ത് പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. വിഷയത്തിൽ വ്യത്യസ്ത പ്രതികരണവുമായി കിസ് ഓഫ് ലവ് ഫെയിം രശ്മി നായരും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. “അരുവിപ്പുറത്തെ പ്രമാണിമാരോട് ‘ഞാന്‍ ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത്’ എന്ന് പറഞ്ഞ ഗുരുവിനെ പിന്തുടര്ന്ന് ‘ഞങ്ങള്‍ ഫെമിനിസ്റ്റുകളുടെ അയ്യപ്പനെ ആണ് കാണാന്‍ പോകുന്നത്’ എന്ന് ആണത്ത പ്രമാണിമാരോട് പറയേണ്ടിയിരിക്കുന്നു.” രശ്മി നായർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
രശ്മി നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ
ശ്രീനാരായണഗുരു, അയ്യങ്കാളി, കൃഷ്ണപിള്ള തുടങ്ങി സ്വയം നവോത്ഥാന ചരിത്രത്തിന്റെ ഭാഗമായ ഓരോ മനുഷ്യരും കടന്നു പോയ വഴി എത്രമേല്‍ കഠിനമായിരുന്നു എന്ന് ഇന്നത്തെ തലമുറയ്ക്ക് മനസിലാക്കാന്‍ കഴിയുന്ന ദിനങ്ങള്‍ ആണ് കടന്നു പോകുന്നത് . അരുവിപ്പുറത്തെ പ്രമാണിമാരോട് “ഞാന്‍ ഈഴവ ശിവനെയാണ് പ്രതിഷ്ടിച്ചത്” എന്ന് പറഞ്ഞ ഗുരുവിനെ പിന്തുടര്ന്ന് “ഞങ്ങള്‍ ഫെമിനിസ്റ്റുകളുടെ അയ്യപ്പനെ ആണ് കാണാന്‍ പോകുന്നത്” എന്ന് ആണത്ത പ്രമാണിമാരോട് പറയേണ്ടിയിരിക്കുന്നു.
ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം; പിണറായി വിജയൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക