ഹോളിവുഡ് ചിത്രം “വെനം” ഒക്ടോബര്‍ 5ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തുന്നു. റൂബെന്‍ ഫ്ലെഷെര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സോണി പിക്ചേര്‍സ് ആണ്. മിഷല്ലെ, റിസ് അഹമ്മദ്, സ്കോട്ട് ഹേസ്, റൈഡ് എന്നിവര്‍ ചിത്രത്തിൽ വേഷമിടുന്നു.
സ്പൈഡര്മാന് പരമ്പരകളിലെ വെനം എന്ന കഥാപാത്രത്തെ ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്. മാര്‍വല്‍ കോമിക്സിന്റെ മറ്റൊരു സൂപ്പര്‍ഹീറോ കഥാപാത്രമാണ് വെനം. വെനം എന്ന അമാനുഷിക കഥാപാത്രമായി ടോം ഹാര്‍ഡിയാണ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക