ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് റിവ്യൂ ഹർജ്ജി നൽകില്ല. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനമെടുത്തത്. കോടതിവിധി നടപ്പിലാക്കാനുള്ള ക്രമീകരണങ്ങളുമായി മുന്നോട്ട് പോകാനുള്ള തീരുമാനവും യോഗത്തിൽ എടുത്തു.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയനുസരിച്ച് മാത്രമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് രാവിലെ വ്യക്തമാക്കിയിരുന്നു. . നിയമവാഴ്ച്ചയ്ക്കൊപ്പം നില്‍ക്കാനേ സര്‍ക്കാരിന് കഴിയൂ. റിവ്യൂ ഹര്‍ജി നല്കാന് സര്‍ക്കാര്‍ തീരുമാനിക്കുന്നില്ലെന്നും ശബരിമലയില്‍ എത്തുന്നസ്ത്രീകള്ക്ക് സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാം; പിണറായി വിജയൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക