ലോക പ്രശസ്ത ശീതള പാനീയ കമ്പനി പെപ്സികോയുടെ തലപ്പത്ത് നിന്ന് ഇന്ത്യന്‍ വംശജ ഇന്ദ്ര നൂയി പടിയിറങ്ങി. 24 വര്‍ഷം പെപ്സികോയില്‍ പ്രവര്‍ത്തിച്ച നൂയി12 വർഷത്തോളം കമ്പനി സിഇഒ ആയിരുന്നു. പെപ്സികോയുടെ പുതിയ സി ഇ ഒ ആയി റാമേണ് ലഗുറാട്ട ചുമതലയേറ്റു.
എന്നാൽ പെപ്സികോയുടെ ചെയര്‍പേഴ്സണ്‍ പദവിയില്‍ ഇന്ദ്ര നൂയി 2019 വരെ തുടരും.പെപ്സികോയുടെ സി ഇ ഒ പദവിയില്‍ എത്തുന്ന ആദ്യ വനിതയും അമേരിക്കക്ക് പുറത്തു നിന്നുള്ള ആദ്യത്തെ സി ഇ ഒയുമാണ് ഇന്ദ്ര. 1994ലാണ് അവര്‍ കമ്പനിയിലെത്തുന്നത്.
നിരവധി പുതിയ ഉത്പന്നങ്ങള്‍ നൂയി അവതരിപ്പിച്ചിരുന്നു. 22 വര്‍ഷമായി പെപ്സിക്കോയിലുള്ള ലഗാര്ട്ടെ, ആഗോള ഇടപാടുകള്‍, കോര്‍പറേറ്റ് തന്ത്രം, പൊതുനയം, സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയുടെ ചുമതലയാണ് പ്രസിഡന്റ് എന്ന നിലയില്‍ വഹിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക