1926 ല്‍ നിര്‍മിച്ച് 1986ല്‍ കുപ്പിയില്‍ നിറച്ച 60 വര്‍ഷം പഴക്കമുള്ള മക്കല്ലന്‍ വലേറിയോ അദാമി എന്ന അപൂര്‍വയിനം സ്കോച്ച് വിസ്കിക്കാണ് റെക്കാര്‍ഡ് വില. 7,00,000 പൗണ്ട് ആയിരിന്നു അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്.
എന്നാൽ ഹോളി ഗ്രെയില്‍ ഒഫ് വിസ്കി എന്ന് വിളിപ്പേരുള്ള അപൂര്‍വ ഇനത്തിലെ സ്കോച്ച് വിസ്കിക്ക് ലേല തുകയായി ലഭിച്ചത് 848750 പൗണ്ട് ആണ്. ഏകദേശം 8.12 കോടി രൂപ. യു.കെ ആസ്ഥാനമായ ഒരു വിസ്കി നിർമ്മാതാവാണ് ഈ വിസ്കി ലേലത്തിന് വെച്ചത്. സ്കോച്ച് വിസ്കി ആരാണ് വാങ്ങിച്ചതെന്ന് വ്യക്തമല്ല. സുരക്ഷാ കാരണങ്ങളാല്‍ ഇക്കാര്യം പുറത്ത് വിടാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക