ശബരിമലയിൽ സ്ത്രീകൾ കയറിയാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് പ്രശസ്ത സാഹിത്യകാരിയും നിരൂപകയുമായ ഡോ എം ലീലാവതി. കേരള മീഡിയ അക്കാഡമിയുടെ 201819 ബാച്ചിന്റെ പ്രവേശനത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
“ക്ഷേത്രപ്രവേശന വിളംബരം കൊണ്ട് ഗുരുവായൂരപ്പന്റെ ചൈതന്യത്തിന് കുറവ് വന്നിട്ടില്ല. സ്ത്രീകളെ കണ്ടാല്‍ ബ്രഹ്മചര്യം നഷ്ടപ്പെടും എന്നുപറയുന്നത് അയ്യപ്പനെ അവഹേളിക്കുന്നതിന് തുല്യമാണ്. ആചാരങ്ങളെല്ലാം തന്നെ മനുഷ്യരുണ്ടാക്കിയതാണ്. അത് മനുഷ്യര്‍ക്ക് തന്നെ ഇല്ലാതാക്കാം.പുരുഷനെ ധിക്കരിക്കണമെന്ന് പറയുന്ന ഫെമിനിസത്തിന്റെ കൂടെയല്ല താന്‍, ഇരുകൂട്ടര്‍ക്കും പങ്കാളിത്തമാണ് വേണ്ടത്.”; ലീലാവതി ടീച്ചര്‍ പറഞ്ഞു.
മണ്ഡലകാലത്ത് ശബരിമലയിൽ 500 വനിതാപോലീസുകാരെ നിയമിക്കും; ഡി ജി പി
പ്രതികരിക്കാൻ ഇവിടെ എഴുതുക