ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് കേരളത്തിൽ ശക്തമായ ,മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് വൈകിട്ട് നാല് മണിയോടെ ഇടുക്കി അണക്കെട്ടിലെ ചെറുതോണി അണക്കെട്ട് തുറക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പരിശോധിച്ച ശേഷം മാത്രം അണക്കെട്ട് തുറന്നാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. രണ്ട് ദിവസത്തെ മഴയും നീരൊഴുക്കും നിരീക്ഷിക്കും.
ആവശ്യമായ സമയങ്ങളില്‍ അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ മുന്‍കൂട്ടി ജില്ലാ കളക്ടര്‍മാരെ അറിയിച്ച് അനുമതി വാങ്ങണമെന്നാണ് തീരുമാനം. കെ.എസ്.ഇ.ബിയുടെയും, ജലവിഭവ വകുപ്പിന്റെയും എല്ലാ ഡാം സൈറ്റിലും ഉപഗ്രഹ ഫോണുകള്‍ നല്കാന് തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. തീരരക്ഷാ സേനാ കപ്പലുകളും, ഡോണിയര്‍ വിമാനങ്ങളും കേരളത്തിന്റെ തീരത്തോട് അടുത്തുള്ള അറബിക്കടല്‍ മേഖലയില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മൈക്കിലൂടെയും റേഡിയോ വഴിയും മുന്നറിയിപ്പ് നല്‍കും
പ്രതികരിക്കാൻ ഇവിടെ എഴുതുക