സ്വകാര്യ ചിത്രങ്ങൾ ഷെയർ ചെയ്യുന്നവരോടും ഫോണിൽ സൂക്ഷിക്കുന്നവരോടും പൃഥ്വിരാജ് ചോദിക്കുന്നു, ‘നിങ്ങൾക്കും വൈറലാകണോ?’ ഓൺലൈൻ ചതിക്കുഴികൾ ജനങ്ങളിലേക്കെത്തിക്കുന്ന നടൻ പൃഥ്വിരാജ് അഭിനയിച്ച കേരള പോലീസിന്റെ ഷോർട് ഫിലിമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ഏറെ സുരക്ഷിതം എന്ന് കരുതി നാം ഉപയോഗിക്കുന്ന ഏത് വിശ്വസ്തമായ ആപ്ലിക്കേഷനും എളുപ്പത്തിൽ ഹാക്ക് ചെയ്യപ്പെടാമെന്നതാണെന്നും അതിനാൽ സ്വകാര്യ ചിത്രങ്ങൾ ഒരിക്കലും ഷെയർ ചെയ്യരുതെന്നും ഫോണിൽ സൂക്ഷിക്കരുതെന്നും വൈറൽ എന്ന ഈ ഷോർട് ഫിലിം ജനങ്ങൾക്ക് ബോധവത്കരണം നൽകുന്നു. കേരള പോലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ഒക്ടോബര്‍ നാലിനാണ് ഹ്രസ്വചിത്രം റിലീസ് ചെയ്തത്. ഒക്ടോബര്‍ അഞ്ചിന് ഫെയ്സ്ബുക്കിലൂടെയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
തിരുവനന്തപുരം റെയ്ഞ്ച് ഐജി മനോജ് എബ്രഹാം ഐപിഎസിന്റെ തലയിലുദിച്ച ആശയം കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്ലിലെ അരുണ്‍ ബി ടിയുടെ സംവിധാനത്തില്‍ ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു. അരുണ്‍ തന്നെയാണ് സ്ക്രിപ്റ്റും തയ്യാറാക്കിയിരിക്കുന്നത്. ശ്രദ്ധ ബാബു കേന്ദ്രകഥാപാത്രമായ ചിത്രം കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്ലാണ് പൊതുജനങ്ങളിലെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക