അമല്‍ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം വരത്തന് എറണാകുളം മെയ്ന്‍ സെന്ററില്‍ നിന്ന് മാത്രം നേടിയത് രണ്ട് കോടി. ഐശ്വര്യ ലക്ഷ്മി നായികയായും ഷറഫുദ്ദീന് വില്ലനായും എത്തിയ ചിത്രത്തില്‍ അഭിനേതാക്കളുടെ മികച്ച പ്രകടനവും ശ്രദ്ധേയമായി.
എറണാകുളത്ത് സിംഗിള്‍ സ്ക്രീനുകളില്‍ നിന്ന് ഇതിനകം ഒരു കോടിക്കടുത്ത് കളക്ഷന്‍ നേടിയ ചിത്രം മള്‍ട്ടിപ്ലക്സുകളില്‍ നിന്ന് 1 കോടി 15 ലക്ഷമാണ് കളക്റ്റ് ചെയ്തിട്ടുള്ളത്. നസ്റിയ ആണ് ചിത്രം നിർമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക