മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കാറിന് തീപിടിച്ചു. പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട കാറിനാണ് തീപിടിച്ചത്. സന്ദർശകർക്ക് കാണാനായി വിമാനത്താവളം തുറന്നു നൽകിയതോടെ വിമാനത്താവളത്തിൽ വൻതിരക്കാണനുഭവപ്പെടുന്നത്. കാണാനായി വന്നയാളുടെ കാറാണ് കത്തിയത്.
അഗ്നി ശമന സേനയുടേയും സമീപത്തുണ്ടായിരുന്നവരും ഉടനെ തന്നെ തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. കാറിന്റെ ബാറ്ററി ചൂടായതാണ് തീപിടുത്തതിന് കാരണമായതെന്നാണ് നിഗമനം.
അതേസമയം, വിമാനത്താവളം സന്ദര്‍ശിക്കാന്‍ ജനപ്രവാഹമാണ്. നിരവധി പേരാണ് പലയിടത്തു നിന്നുമായി എയര്‍പോര്‍ട്ടിലേക്ക് എത്തുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികളും സ്ത്രീകളും കുട്ടികളുമടക്കം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ളവര്‍ വിമാനത്താവളം കാണാനെത്തുന്നുണ്ട്. ഇതോടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
എട്ട് ദിവസത്തേക്കാണ് വിമാനത്താവളം സന്ദര്‍ശനത്തിനായി തുറന്നു കൊടുത്തിരിക്കുന്നത്.
ജലനിരപ്പ് താഴ്ന്നു; ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക