സംസ്ഥാനത്ത് ചെറിയ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാൻ ഇനി സർക്കാർ നൽകുന്ന അനുമതി പത്രം വേണ്ട. ഇത് സംബന്ധിച്ച് സംസ്ഥാന ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന ഗതാഗത കമ്മീഷൻ എല്ലാ ആർ ടി ഓഫീസുകൾക്കും നിർദ്ദേശം നൽകി. ഇതോടെ ഓട്ടോറിക്ഷ, ടാക്സി, മിനി ബസ്, വലിയ ടാക്സി കാറുകൾ, ചെറിയ ടിപ്പറുകൾ എന്നിവ ഓടിക്കാൻ ഇനി മുതൽ ബാഡ്ജ് ആവശ്യമില്ല.
കേരളത്തിൽ സ്വകാര്യ വാഹനങ്ങൾക്കൊഴികെ എല്ലാ ടാക്സി വാഹനങ്ങളോടിക്കാനും ബാഡ്ജ് നിർബന്ധമായിരുന്നു. വിധി വന്നതോടെ 7500 കിലോഗ്രാമിൽ കൂടുതലുള്ള വലിയ വാഹനങ്ങൾ ഓടിക്കാൻ മാത്രമേ ഇനി ബാഡ്ജ് ആവശ്യമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക