കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒന്നരരൂപയുടെ കുറവ് ഇന്ധന വിലയിൽ ഇളവ് നല്‍കാതെ എണ്ണ കമ്പനികൾ. കൂടാതെ ശനിയാഴ്ച ഡീസലിന് 30 പൈസയും പെട്രോളിന് 19 പൈസയും ലിറ്ററിന് വീണ്ടും കൂട്ടുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതിയില്‍ ഒന്നരരൂപയും എണ്ണകമ്പനികൾ ഒരു രൂപയും ഡീസലിനും പെട്രോളിനും കുറച്ചതായാണ് കേന്ദ്ര ധനമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.
എന്നാല്‍, ഡീസലിന് 2.63 രൂപമാത്രമാണ് കുറഞ്ഞത്. അതുപോലെ പെട്രോളിന് സംസ്ഥാന വില്‍പ്പന നികുതിയില്‍ രണ്ടര രൂപയുടെ 30.08 ശതമാനമായ 75 പൈസയുംകൂടി മൂന്നു രൂപ 25 പൈസ കുറയേണ്ടതായിരുന്നു. എന്നാല്‍, കുറഞ്ഞത് വെറും രണ്ടുരൂപ 56 പൈസമാത്രം.
എണ്ണകമ്പനികൾ പെട്രോളിന് ഒരുരൂപ കുറയ്ക്കുകയും അതേസമയം, ദിവസവര്ധനയില് 53 പൈസ കൂട്ടുകയും ചെയ്യുകയായിരുന്നു. ഇതേപോലെ ഡീസലിന് 37 പൈസയും കൂട്ടി. ഇതിനുപുറമെയാണ് ശനിയാഴ്ചത്തെ വര്‍ധന. ഫലത്തില്‍ ഒറ്റദിവസം കൊണ്ടുതന്നെ പെട്രോളിന് 71 പൈസയും ഡീസലിന് 67 പൈസയുമാണ് കൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക