ഗർഭിണയായിരിക്കുമ്പോൾ എത്ര മാത്രം ശ്രദ്ധ ആരോഗ്യകാര്യത്തിൽ കാണിക്കുന്നുവോ അത്രയും ശ്രദ്ധ തന്നെ മുലയൂട്ടുന്ന അമ്മമാരും ആരോഗ്യകാര്യത്തിലും ഭക്ഷണ കാര്യത്തിലും കാട്ടേണ്ടതുണ്ട്. കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ നിരവധി ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ട്. ഇവ ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്താൽ അമ്മയ്ക്കും കുഞ്ഞിനും അത് ഒരുപോലെ ദോഷകരമാണ്. മുലയൂട്ടുന്ന അമ്മമാർ നിർബന്ധമായും ഭക്ഷണത്തിൽ നിന്നും ഒഴിവാക്കേണ്ടവ എന്തൊക്കെയാണെന്ന് നോക്കാം.
കാപ്പി
മുലയൂട്ടുന്ന അമ്മമാർ കാപ്പി കുടിക്കുന്നത് പരമാവധി ഒഴിവാക്കുക. കാരണം ഇതിലുള്ള കഫീന്‍ പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാകും. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും പ്രതിസന്ധികൾ സൃഷ്ടിക്കും. അമ്മക്ക് കഫീന്‍ അത്ര വലിയ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നില്ലെങ്കിലും കുഞ്ഞിന്റെ ശരീരത്തില്‍ കഫീന്‍ എത്തുന്നതോടെ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്നു. അതുകൊണ്ട് കഫീന്‍ കഴിക്കാതിരിക്കാന്‍ ശ്രമിക്കുക.
മത്സ്യം
മത്സ്യം കഴിക്കുന്നതും മുലയൂട്ടുന്ന അമ്മമാര്‍ക്ക് വില്ലനാവുന്ന ഒന്നാണ്. കാരണം ചില മത്സ്യങ്ങളില്‍ മെര്‍ക്കുറിയുടെ അളവ് വളരെ കൂടുതലാണ്. ഇത് മുലപ്പാലിന്റെ ഉത്പാദനത്തിന് വില്ലനാവുന്നു. എന്നാല്‍ എല്ലാ മത്സ്യങ്ങളും ഇത്തരം പ്രതിസന്ധി ഉണ്ടാക്കുന്നില്ല.
ചോക്ലേറ്റ്
ചോക്ലേലേറ്റിൽ കഫീന്റെ സാന്നിധ്യം വളരെ കൂടുതലാണ്. ഇത് കുഞ്ഞിനെ ബാധിക്കും. ഇത്തരം അവസ്ഥകളില്‍ അമ്മക്കും കുഞ്ഞിനും പലപ്പോഴും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും കൂടുതലാണ്.
പാഴ്സ്ലി (മല്ലിയില)
പാഴ്സ്ലി കഴിക്കുന്നത് പലപ്പോഴും പാലുല്‍പ്പാദനത്തെ കുറക്കുന്നു. എന്നാല്‍ ചെറിയ അളവില്‍ ഭക്ഷണത്തിലും മറ്റും ചേര്‍ക്കുന്നത് പ്രശ്നമുണ്ടാക്കുന്നില്ല. പക്ഷേ ഒരിക്കലും കൂടിയ അളവില്‍ പാഴ്സ്ലി കഴിക്കരുത്. ഇത് കുഞ്ഞുങ്ങളിലെ വിശപ്പിനെ ഇല്ലാതാക്കും.
സിട്രസ് ഫ്രൂട്സ്
സിട്രസ് ഫ്രൂട്സ് കഴിക്കുന്നവരും അല്പം ശ്രദ്ധിക്കുക. മുലയൂട്ടുന്ന അമ്മമാര്‍ സിട്രസ് അടങ്ങിയ പഴങ്ങളുടെ ഉപയോഗം വളരെയധികം കുറക്കുകയാണ് ചെയ്യേണ്ടത്. ഇത് കഴിച്ച അമ്മമാരുടെ പാല് കുടിക്കുന്ന കുട്ടികളില്‍ ഡയപ്പര്‍ റാഷ്, അസ്വസ്ഥത എന്നിവ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കണം. വിറ്റാമിന്‍ സി അടങ്ങിയവ കഴിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ പൈനാപ്പിളോ, മാങ്ങയോ കഴിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക