ബാഹുബലിയിലൂടെ ജന ശ്രദ്ധ കീഴടക്കിയ ദേവസേനയായി വേഷമിട്ട നടി അനുഷ്ക ഷെട്ടി അഭിനയം നിര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍. നല്ല അവസരങ്ങള്‍ ലഭിക്കാത്തതും വിവാഹജീവിതത്തിലേക്ക് കടക്കുന്നതുമാണ് അഭിനയം നിര്‍ത്താന്‍ താരത്തിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പതിമ്മൂന്നു വര്‍ഷത്തെ താരജീവിതത്തിനാണ് ഇതോടെ അവസാനമാകുന്നത്. അരുന്ധതി മുതൽ ബാഗ്മതി വരെയുള്ള താരത്തിന്റെ ഒട്ടുമിക്ക കഥാപാത്രങ്ങളും ജനഹൃദയം കീഴടക്കിയതായിരിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക