പോസ്റ്റൽ ജീവനക്കാരിക്ക് ജീവനുള്ള പാമ്പിനെ കോംപ്ളിമെന്ററി പാര്‍സല്‍ ആയി ലഭിച്ചു. വർക്കല പോസ്റ്റ് ഓഫീസിലെ പോസ്റ്റ് വുമൺ അനിലാ ലാലിനാണ് ഞെട്ടിക്കുന്ന ഈ പാർസൽ ലഭിച്ചത്.കഴിഞ്ഞ ദിവസം പോസ്റ്റ് ഓഫീസ് പരിസരത്തിൽ നിന്നാണ് ഇവരുടെ പേരിലുള്ള കോംപ്ലിമെന്ററി പാർസൽ ലഭിച്ചത്. തിരക്കിനിടയിൽ പൊതിയഴിച്ചുവെങ്കിലും അകത്തെ പ്ലാസ്റ്റിക്ക് ടേപ്പ് മാറ്റാൻ പറ്റാത്തതിനാൽ ഇവർ പൊതി മാറ്റി വയ്ക്കുകയായിരുന്നു. മറ്റു ജീവനക്കാരുടെ സഹായത്തോടെ പിന്നീട് പൊതിയഴിച്ചു നോക്കിയപ്പോഴാണ് ഉള്ളിൽ പാമ്പാണെന്ന് മനസിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക