പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ് 2018 -19 ലേക്കുള്ള അപേക്ഷ ക്ഷണിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താത്പര്യമുള്ള എല്ലാ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.
വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി, പ്ലസ്ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കല്‍ ഫിറ്റ്നസ് മുതലായവ), റ്റി.സി എന്നിവയുമായി സ്പോട്ട് അഡ്മിഷന് നേരിട്ടെത്തണം. ഒക്ടോബർ 11ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ സ്പോട്ട് അഡ്മിഷന് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക