വണ്ടല്ലൂരിലെ അരിഗ്നര് അണ്ണാ മൃഗശാലയില്‍ നിന്നും നടൻ ശിവകാർത്തികേയൻ വെള്ളക്കടുവയെ ദത്തെടുത്തു. ദി ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 10 വയസ് പ്രായമുളള കടുവയെ 2.12 ലക്ഷം രൂപ നല്‍കിയാണ് അദ്ദേഹം ദത്തെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ദത്തെടുക്കുന്നയാള്‍ക്ക് മൃഗങ്ങളെ പരിപാലിക്കാനും മറ്റുമായി മൃഗശാലാ അധികൃതര്‍ ദിനവും അവസരം നല്‍കും. ഇവയ്ക്ക് ഭക്ഷണം നല്‍കാനും ദത്തെടുക്കുന്നയാളെ അനുവദിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2006ലാണ് ഡല്‍ഹിയിലെ മൃഗശാലയില്‍ നിന്നും അനുവിനെ ചെന്നൈയില്‍ എത്തിക്കുന്നത്. അനുവിനൊപ്പം ഭീഷ്മര്‍ എന്ന ആണ് കടുവയേയും പാര്‍പ്പിച്ചിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം 2009ല്‍ അനു മൂന്ന് വെളളക്കടുവകള്‍ക്ക് ജന്മം നല്കി. അതില്‍ ഒന്ന് ആണും രണ്ടെണ്ണം പെണ്ണുമായിരുന്നു. 2009ല്‍ അവതരിപ്പിച്ചതാണ് മൃഗങ്ങളെ ദത്തെടുക്കാനുളള പദ്ധതി. ഇത് പ്രകാരം ആര്‍ക്ക് വേണമെങ്കിലും മൃഗങ്ങളുടെ ചെലവ് ഏറ്റെടുത്ത് അവയെ ദത്തെടുക്കാം.
കാത്തിരിപ്പുകൾക്ക് വിരാമം ; ഒടിയൻ ട്രെയ്ലർ എത്തി; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക