ശബരിമലയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന മുൻനിലപാട് മാറ്റി ദേവസ്വം ബോർഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ആണ് ഈ വിഷയത്തിൽ ദേവസ്വം ബോർഡിന്റെ നിലപാടറിയിച്ചത്.
“മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്ഥമായി സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഉണ്ടാകില്ല, നിലവിലെ സൗകര്യങ്ങളില്‍ മുമ്പും സ്ത്രീകള്‍ ശബരിമലയില്‍ വന്നിട്ടുണ്ട്. ഹെെക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍. തുലാമാസ പൂജയ്ക്ക് വനിതാ ജീവനക്കാരെ വിന്യസിക്കുന്നത് ആലോചനയില്‍ ഇല്ല, പ്രായഭേദമന്യേ സ്ത്രീകളെ ശബരിമലയില്‍ വരണമെന്ന വാശി ബോര്‍ഡിനില്ല. കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് പരസ്പരം ആലോചിച്ചതിന് ശേഷം മാത്രമേ മുന്നോട്ട് പോവുകയുള്ളൂ. ശബരിമലയെ സംബന്ധിച്ച് തന്ത്രി സമൂഹം പിതൃസ്ഥാനീയരാണ്. ശബരിമലയില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ പരിഹാരം കണ്ടെത്താന്‍ അവരും ബാദ്ധ്യസ്ഥരാണ്. ആരോടും ദേവസ്വം ബോര്‍ഡിന് വാശിയില്ല.” – പത്മകുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക