കത്രിന് മയോര്‍ഗ എന്ന മോഡലിന്റെ പരാതിയുടെ പിന്നാലെ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ വീണ്ടും ലൈംഗികാരോപണം. ഡെയിലി മെയില്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മയോർഗെയ്ക്ക് നേരിട്ടത് പോലെ റൊണാള്‍ഡോയില്‍ നിന്നും തങ്ങള്‍ക്കും സമാന അനുഭവമുണ്ടായതായി മൂന്ന് സ്ത്രീകള്‍ അവരെ അറിയിക്കുകയായിരുന്നു. ഒരു പാര്‍ട്ടിക്ക് പിന്നാലെ റൊണാള്‍ഡോ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീ ആരോപിക്കുന്നു. മയോര്‍ഗയുടെ പീഡന പരാതി അന്വേഷിക്കുന്ന ലാസ് വെഗാസ് പോലീസിന് വിശദാംശങ്ങള്‍ കൈമാറിയതായും അഭിഭാഷകന് വ്യക്തമാക്കി.
2009ല്‍ ഹോട്ടല്‍ മുറിയില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കി എന്നതായിരുന്നു മോഡല്‍ കത്രിന് മയോര്‍ഗയുടെ ആരോപണം.
ശബരിമല വിധി നേടിയെടുത്തത് അമിത് ഷായോട് അടുപ്പമുള്ള വനിതാനേതാക്കൾ; കടകംപള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക