Home FITNESS വേപ്പിലയുണ്ടോ? പ്രേമേഹത്തോട് ഗുഡ് ബൈ പറയാം

വേപ്പിലയുണ്ടോ? പ്രേമേഹത്തോട് ഗുഡ് ബൈ പറയാം

ഒരു തവണ വന്നു കഴിഞ്ഞാൽ പിന്നെ പൂർണ്ണമായും ഭേദമാകാൻ ഏറെ ബുദ്ധിമുട്ടുള്ള ഒരു ജീവിതശൈലീ രോഗമാണ് പ്രമേഹം. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം പ്രതിവർഷം 1.6 ദശലക്ഷം ആൾക്കാരാണ് പ്രമേഹ സംബന്ധമായ രോഗം കാരണം മരണപ്പെടുന്നത്. പ്രമേഹത്തിനായി സ്ഥിരം മരുന്നുകൾ കഴിക്കുന്നതിനോടൊപ്പം പാർശ്വഫലങ്ങളില്ലാത്ത ചില പൊടിക്കൈകളും നമുക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്. നമ്മുടെ തൊടിയിലും പറമ്പിലും സുലഭമായി കാണുന്ന വേപ്പ് പ്രമേഹ ചികിത്സയ്ക്കായി എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

Also Read :  ശബരിമല സ്ത്രീപ്രവേശനം; തൃപ്തി ദേശായ്, ശോഭ സുരേന്ദ്രൻ എന്നിവർ കസ്റ്റഡിയിൽ

പ്രമേഹ നിയന്ത്രണത്തിന് വേപ്പിൻ വെള്ളം

അര ലിറ്റർ വെള്ളത്തിൽ 20 വേപ്പില ഇട്ടു തിളപ്പിക്കുക.

തിളച്ചു കഴിയുമ്പോൾ ഇലയുടെ നിറം മങ്ങുകയും വെള്ളത്തിന് കടും പച്ച നിറമാവുകയും ചെയ്യും.

ഈ വെള്ളം അരിച്ചെടുത്ത് സൂക്ഷിക്കുക. രാവിലെയും വൈകിട്ടും ഇതിൽ നിന്നും കുറേശ്ശെ കുടിക്കാം. കയ്പ്പ് കൂടുതലാണെങ്കിൽ കൂടുതൽ വെള്ളം ചേർത്ത് നേർപ്പിച്ചും കുടിക്കാം.

ഓട്സ് കഴിക്കാൻ മടിയോ? എന്നാൽ ഇത്തരത്തിൽ ഓട്സ് ഉണ്ടാക്കി നോക്കൂ.. കൊതിയൂറും ഓട്സ് വിഭവങ്ങൾ