മലയാളസിനിമാപ്രേക്ഷകർ ഒന്നാകെ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാലിന്റെ രണ്ടാമൂഴം യാഥാർഥ്യമാകില്ല. സിനിമയിൽ നിന്നും തിരക്കഥാകൃത്തായ എം ടി പിന്മാറുകയാണ്. സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടു പോകുന്നതാണ് ചിത്രത്തിൽ നിന്നും പിന്മാറുന്നതിന് കാരണമായി എം ടി പറയുന്നത്.
ചിത്രത്തിനായി നല്കിയ തിരക്കഥ തിരികെ കിട്ടാന്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് എം ടി. തിരക്കഥയ്ക്കായി മുന്‍കൂറായി വാങ്ങിയ തുക മടക്കിക്കൊടുക്കുമെന്നും വ്യക്തമാക്കി. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നടത്തിയതിന്റെ ഒടുവിലാണ് രണ്ടാമൂഴം കഥയാക്കി സംവിധായകന് നല്‍കിയതെന്നും എന്നാല്‍, കഥയുണ്ടാക്കാന്‍ താന്‍ കാണിച്ച ആവേശം സിനിമ ചെയ്യുന്നവര്‍ക്കില്ലെന്നാണ് എം ടിയുടെ പരാതി.
അതേസമയം സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ പ്രതികരണം പുറത്തു വന്നിട്ടില്ല. ഇതിന്റെ അണിയറ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത് എന്നാണ് അണിയറക്കാര്‍ പറയുന്നത്.
മാസ്, ക്ലാസ് മോഹന്‍ലാല്‍..!! ഒടിയന് ഒഫിഷ്യല്‍ ട്രെയ്ലര് പുറത്തെത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക