Home GOSSIP പൊന്നമ്മച്ചീ ലളിതമായി പറയുന്നു, മരിച്ചവരെ വിട്ടേക്കൂ; കെപിഎസി ലളിതയ്‌ക്കെതിരെ ഷമ്മി തിലകൻ

പൊന്നമ്മച്ചീ ലളിതമായി പറയുന്നു, മരിച്ചവരെ വിട്ടേക്കൂ; കെപിഎസി ലളിതയ്‌ക്കെതിരെ ഷമ്മി തിലകൻ

കഴിഞ്ഞ ദിവസം അന്തരിച്ച നടൻ തിലകനെതിരെ ആരോപണം ഉന്നയിച്ച കെ പി എ സി ലളിതയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി തിലകന്റെ മകനും നടനുമായ ഷമ്മി തിലകൻ രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് ഷമ്മി തിലകൻ കെ പി എ സി ലളിതയെ വിമർശിച്ചത്.

“പൊന്നമ്മച്ചീ..;
ലളിതമായി പറയുന്നു.!
മരിച്ചവരെ വിട്ടേക്കൂ..!
#Please…!!

സ്വന്തം കണ്ണിൽ കിടക്കുന്ന ‘കോൽ’ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താൽ പോരേ…?
ഇല്ലെങ്കിൽ ആ ‘കോൽ’ നിങ്ങൾക്ക് നേരെ തന്നെ പത്തി വിടർത്തും.
#ജാഗ്രതൈ…

Also Read :  തിരുവനന്തപുരം രാജധാനി എക്സ്പ്രസ്സ് അപകടത്തിൽപ്പെട്ടു; ഒരു മരണം

(പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കുമെന്ന് കരുതുന്നു..!!?)” ഷമ്മി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ തിലകന്‍ തന്റെ ഭര്‍ത്താവ് ഭരതനെക്കുറിച്ച്‌ മോശമായി പറഞ്ഞുവെന്നും അതിന്റെ പേരില്‍ തിലകനുമായി വര്‍ഷങ്ങളോളം മിണ്ടിയിരുന്നില്ലെന്നും എന്നുമാണ് കെ പി എ സി ലളിത തിലകനെപ്പറ്റി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതാണ് ഷമ്മി തിലകനെ ചൊടിപ്പിച്ചത്. അടൂർ ഭാസിയെക്കുറിച്ചും കഴിഞ്ഞ ദിവസങ്ങളിൽ കെ പി എ സി ലളിത തുറന്നു പറച്ചിൽ നടത്തിയിരുന്നു.

മോഹൻലാൽ ഭീമനാകില്ല, രണ്ടാമൂഴത്തിൽ നിന്നും എം ടി പിന്മാറുന്നു; തിരക്കഥ തിരികെ വാങ്ങാനുള്ള നിയമനടപടികൾ തുടങ്ങി

Also Read :  നിരോധനാജ്ഞ ലംഘിച്ചു; യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി