ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വ്യത്യസ്ത പ്രതികരണവുമായി ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു രംഗത്ത്. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ചാൽ മാത്രം പോര മറിച്ച് ശബരിമലയിൽ സ്ത്രീകളെ പൂജാരിയാക്കണമെന്നാണ് ജാനുവിന്റെ ആവശ്യം.
ആദിവാസികളുടെ അനുഷ്ഠാന കേന്ദ്രമായ ശബരിമലയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യതയുണ്ട്. മാത്രമല്ല പട്ടികവര്‍ഗ പ്രദേശങ്ങള്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ ശബരിമല ആദിവാസി ഗ്രാമപഞ്ചായത്തിന്റെ കീഴിലാകും ആയതിനാല്‍ വനാവകാശപ്രകാരം ശബരിമല ക്ഷേത്രം ആദിവാസികള്‍ക്ക് നല്‍കണം ; സി കെ ജാനു ആവശ്യപ്പെട്ടു. ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സംസ്കാരത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും ജാനു കുറ്റപ്പെടുത്തി.
മുസ്ലിം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്ന ഹർജ്ജി ഹൈക്കോടതി തളളി
പ്രതികരിക്കാൻ ഇവിടെ എഴുതുക