നവരാത്രി വ്രതത്തിന്റെ മൂന്നാം ദിവസമായ ഇന്ന് ദുർഗാദേവിയുടെ വിവാഹരൂപത്തിലുള്ള ചന്ദ്രഖണ്ഡ ദേവിയെയാണ് ആരാധിക്കേണ്ടത്. ചന്ദ്രക്കല ശിരസ്സിൽ ചൂടിയവൾ എന്നാണ് ചന്ദ്രഖണ്ഡ എന്ന നാമം കൊണ്ട് അർഥമാക്കുന്നത്. ത്രിനേത്രങ്ങളോട് കൂടിയവളും ആയുധമേന്തിയ പത്തുകൈകളോടും കൂടിയവളാണ് ചന്ദ്രഖണ്ഡ ദേവി. ധീരതയും സൗന്ദര്യവും ഒത്തിണങ്ങിയ ദേവിക്ക് സ്വർണ്ണ വർണ്ണമാണ്. ഭക്തർക്ക് അതിസൗമ്യയും കോപിഷ്ടയായാൽ ഉഗ്രരൂപിണിയുമായ ചന്ദ്രഖണ്ഡ ദേവിയുടേ വാഹനം കടുവയാണ്.
ഹൈന്ദവ വിശ്വാസ പ്രകാരം ശുക്രനെ നിയന്ത്രിക്കുന്ന ദേവതയാണ് ചന്ദ്രഖണ്ഡ. അതിനാൽ ചന്ദ്രഖണ്ഡ ദേവിയെ ധ്യാനിച്ചാൽ സർവ്വൈശ്വര്യങ്ങളും വന്നു ചേരുമെന്നും ഭവനത്തിൽ ധനധാന്യാദികൾക്ക് മുട്ടുണ്ടാകില്ലെന്നുമാണ് വിശ്വാസം.
ചന്ദ്രഖണ്ഡ ദേവിയെ പ്രാർത്ഥിക്കാനുള്ള മന്ത്രങ്ങൾ
പിണ്ഡജപ്രവരാരൂഢാ ചണ്ഡകോപാസ്ത്രകൈര്യുതാ
പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ
ചന്ദ്രഖണ്ഡ ദേവീസ്തുതി
യാ ദേവീ സര്‍വ്വ ഭൂതേഷു മാ ചന്ദ്രഖണ്ഡ രൂപേണ സംസ്ഥിതാ
നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
പ്രതികരിക്കാൻ ഇവിടെ എഴുതുക