ലോകപ്രശസ്ത അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഹാർലി ഡേവിഡ്സൺ ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിച്ചു. ലൈവ്വയര്‍ എന്ന് പേരിട്ടിരിക്കുന്ന മോഡൽ 2019 ഓടെ വിപണിയിലെത്തുമെന്നാണ് സൂചന. ഹാർലി മ്യൂസിയത്തിൽ കമ്പനിയുടെ 115 ആം വാര്‍ഷികത്തോടനുബന്ധിച്ചാണ് ലൈവ്വയര്‍ അവതരിപ്പിച്ചത്.
കരുത്തുറ്റ സ്പോർട്ടി രൂപത്തിന് ഒരു കുറവും വരുത്താതെ തന്നെയാണ് ലൈവ്വയറും ഡിസൈൻ ചെയ്തിരിക്കുന്നത്. മോഡൽ പ്രദർശിപ്പിച്ചെങ്കിലും കൂടുതൽ സ്പെസിഫികേഷൻസ് കമ്പനി പുറത്തു വിട്ടിട്ടില്ല. സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മില് പെന്‍സില്‍വാനിയയിലെ യോര്‍ക്ക് നിര്‍മാണ കേന്ദ്രത്തിലാണ് ഇലക്ട്രിക് ബൈക്കിന്റെ നിര്‍മാണം.
ഇന്ധനത്തിലോടുന്ന വാഹനങ്ങൾക്ക് സമാനമായി ഫ്യുവല്‍ ടാങ്കിന് മുകളിലാണ് ലൈവ്വയറിലെ ചാര്‍ജിങ് സോക്കറ്റ് നല്‍കിയിരിക്കുന്നത്. 74 എച്ച്പി പവര്‍ നല്കുന്ന 55സണ മോട്ടോറാണ് ലൈവ്വെയര്‍ കണ്‍സെപ്റ്റില്‍ നല്‍കിയിരുന്നത്. എന്നാല്‍ പ്രൊഡക്ഷന്‍ സ്പെക്കില്‍ ഇതിലും മികച്ച പെര്‍ഫെമെന്‍സ് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക