ഇന്റർനെറ്റില്ലാതെ ഒരു നിമിഷം പോലും മുന്നോട്ട് കൊണ്ട് പോകാനാവാതെ സ്ഥിതിയിലേക്ക് ഇന്ന് ലോകം മാറിക്കഴിഞ്ഞിരിക്കുകയാണ്. എന്നാൽ വരുന്ന 48 മണിക്കൂറിനുള്ളിൽ ലോകവ്യാപകമായി ഇന്റർനെറ്റ് സേവനം ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെടും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. റഷ്യ ടുഡേ പത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രധാനപ്പെട്ട ഡൊമൈൻ സർവ്വറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇന്റർനെറ്റ് തടസ്സപ്പെടുക എന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു.
സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനും ഡൊമൈന്‍ പേരുകള്‍ (Domain Name System) സംരക്ഷിക്കുന്നതിനായി ക്രിപ്റ്റോഗ്രാഫിക് കീ മാറ്റുന്നതാണ് ഈ സമയത്ത് അധികൃതര്‍ ചെയ്യുക. ഇന്റര്‍നെറ്റ് കോര്പ്പറേഷന് ഒഫ് അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്ബേഴ്സ് (ഐകാന്) ആണിത് ചെയ്യുന്നത്. ഈ മാറ്റത്തിനു തയാറാകാത്ത ഇന്റര്‍നെറ്റ് സേവനദാതാക്കളുടെയും നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരുടെയും ഉപയോക്താക്കള്‍ക്ക് പ്രശ്നമുണ്ടായേക്കാമെന്നാണ് കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (സി.ആര്.എ) മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. സുരക്ഷിതവും സ്ഥിരവുമായ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനായി ആഗോള ഇന്റര്‍നെറ്റ് സംവിധാനം ഷട്ട് ഡൗണ്‍ ചെയ്തേ മതിയാകുവെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക