തടിക്കു പകരം അലൂമിനിയത്തിനുള്ള നിർമ്മാണ സാധ്യതകൾ ജനങ്ങളിലേക്കെത്തിക്കാനായി അലുമിനിയം ഡീലേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ദ്വിദിന അലുമിനിയം എക്സ്പോയ്ക്കു നാളെ തുടക്കമാകും. ബോള്‍ഗാട്ടി ലുലു ഗ്രാന്‍ഡ് ഹയാത്ത് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന എക്സ്പോ നാളെ രാവിലെ 10.30ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു 2.30നു ചേരുന്ന അലുമിനിയം വ്യാപാരികളുടെ സംസ്ഥാന സമ്മേളനം വ്യവസായമന്ത്രി ഇ.പി. ജയരാജന് ഉദ്ഘാടനം ചെയ്യും.
അലൂമിനിയം ഉത്പന്നങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള നൂതന നിർമ്മാണ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ശിൽപ്പശാല ഒക്ടോബർ 14 ന് രാവിലെ 10.30 ന് ആരംഭിക്കും. അലുമിനിയം അനുബന്ധ ഉത്പന്നങ്ങളുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക