പത്താം ക്ലാസ് പാസ്സാക്കാൻ തിയറി ഇന്റേണല്‍ അസസ്മെന്റ് എന്നിവയ്ക്ക് 33 ശതമാനം മാർക്ക് വീതം വേണം എന്ന നിബന്ധന സിബിഎസ്ഇ മാറ്റി. പുതിയ മാനദണ്ഡ പ്രകാരം പത്താംതരം പരീക്ഷ ജയിക്കാന്‍ തിയറിക്കും ഇന്റേണല്‍ അസസ്മെന്റിനുംകൂടി 33 ശതമാനം മാര്‍ക്ക് മതി.
2019 മാർച്ഛ് മുതൽ തുടർന്നങ്ങോട്ടുള്ള വർഷങ്ങളിൽ പുതിയ മാനദണ്ഡ പ്രകാരമാകും പരീക്ഷ നടത്തുക. ഓരോ വിഷയത്തിലും ജയിക്കാൻ തിയറിക്കും ഇന്റേണല്‍ അസസ്മെന്റിനും ചേർത്ത് 33% മാർക്ക് വേണം. ഇന്റേണല്‍ അസസ്മെന്റിലോ പ്രാക്ടിക്കല്‍ പരീക്ഷയിലോ പങ്കെടുക്കാത്ത വിദ്യാര്‍ഥിക്ക് ആ വിഭാഗത്തില്‍ പൂജ്യം മാര്‍ക്കാകും ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക