നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. നാദാപുരം കുളങ്ങര പീടികയില്‍ മുഹമ്മദ് നിഹാല്‍(20)നെ പൊലീസ് അറസ്റ്റ് ചെയ്തു. ചോമ്പാല സ്വദേശിയായ വീട്ടമ്മയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
എന്നാല്‍ യുവാവും വീട്ടമ്മയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഇവർ പിന്നീട് ചതിക്കുകയായിരുന്നുവെന്നുമാണ് യുവാവിന്റെ അടുത്ത സുഹ്യത്തുക്കള്‍ നല്കുന്ന വിവരം.വാട്സ് അപ്പ് വഴി വീട്ടമ്മയുടെ ഫോട്ടോ നിഹാലിന് അയച്ച് കൊടുത്തിരുന്നു.ഈ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ഇവ പ്രചരിപ്പിക്കാതിരിക്കാന്‍ അരലക്ഷം രൂപ നല്‍കണമെന്നും യുവാവ് പറഞ്ഞു. ഇതിനിടയില്‍ യുവാവ് കൈകൊണ്ട് അടിച്ചെന്നുമാണ് പരാതി. ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതടക്കമുള്ള മുന്ന് വകുപ്പുകള്‍ ചേര്‍ത്താണ് യുവാവിനെതിരെ നാദാപുരം പൊലീസ് കേസടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക