മീ ടൂ ഹാഷ്ടാഗിൽ കുടുങ്ങി ബോളിവുഡ്. സംവിധായകന് സാജിദ് ഖാനെതിരെ ആരോപണവുമായി ബോളിവുഡ് താരം ബിപാഷ ബസു. 2014ല്‍ ഹംഷകല്‍സ് സിനിമയുടെ സെറ്റില്‍ സ്ത്രീകളെ അപമാനിക്കുന്ന രീതിയിലാണ് സാജിദ് ഖാന് പെരുമാറിയതെന്നും ഇതേതുടര്‍ന്നാണ് ഹംഷകല്സിന്റെ പ്രമോഷന് പരിപാടിയില്‍നിന്നും പിന്മാറിയതെന്നും ബിപാഷ വെളിപ്പെടുത്തി.
എന്നാല്‍ ഹംഷകല്സിനു ശേഷം സ്ത്രീകള്‍ക്കു അപമാനകരമായ ഒരു സെറ്റിലും പ്രവര്‍ത്തിക്കില്ലെന്നു തീരുമാനിക്കുകയായിരുന്നുവെന്നും സാജിദ് ഖാനാടൊപ്പമുള്ള അവസാന ചിത്രമാണ് ഹംഷകല്സെന്നും ബിപാഷ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക