രക്തഘടകങ്ങൾ ദാനം ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ഇനി മുതൽ കലണ്ടർവർഷം നാല് ദിവസം ആകസ്മികാവധി ലഭിക്കും. കേന്ദ്ര സർക്കാർ മാതൃകയിലുള്ള ഈ അവധി അതേപടി സ്വീകരിച്ചുകൊണ്ട് സംസ്ഥാന ധനവകുപ്പാണ് ഈ ഉത്തരവ് പാസാക്കിയത്. ഇതനുസരിച്ച് സര്‍വീസ് ചട്ടം ഭേദഗതി ചെയ്ത് പ്രത്യേക ഉത്തരവ് ഇറക്കാനും തീരുമാനമുണ്ട്.
രക്തം ദാനം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഒരുകലണ്ടര്‍ വര്‍ഷം നാല് ആകസ്മിക അവധി നല്കാന് കേരള സര്‍വീസ് ചട്ടങ്ങളില്‍ വ്യവസ്ഥയുണ്ട്. രക്തഘടകങ്ങള്‍ (അരുണ രക്താണുക്കള്‍, പ്ലാസ്മ, പ്ലേറ്റ്ലറ്റ്സ് തുടങ്ങിയവ) നല്കുന്നവര്ക്കുകൂടി ഈ അവധി ബാധകമാക്കിയാണ് ധനവകുപ്പിന്റെ ഉത്തരവ്.
മീ ടൂ ക്യാമ്പയ്ൻ ഇന്ത്യന്‍ ക്രിക്കറ്റിലും ; ഉന്നതനെതിരെ ആരോപണവുമായി വനിതാ മാധ്യമപ്രവര്‍ത്തക
പ്രതികരിക്കാൻ ഇവിടെ എഴുതുക