മുംബൈ: സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. ഈ മണ്ഡല കാലത്ത് തന്നെ സ്ത്രീകള്‍ക്കൊപ്പം മലചവിട്ടുമെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എല്ലാ പേരും സ്വാഗതം ചെയ്യണം എന്നും സുപ്രീം കോടതി നല്കിയ അവകാശമാണ് ശബരിമല പ്രവേശനം എന്നും തൃപ്തി ദേശായി വ്യക്തമാക്കി. സുപ്രീം കോടതി വിധിക്കതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ ആവശ്യമില്ലാത്തതാണെന്നെനും ബിജെപിയും കോണ്‍ഗ്രസും സ്വീകരിച്ചിരിക്കുന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും തൃപ്തി ദേശായി പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക