താരസംഘടനയായ അമ്മയ്ക്കെതിരെ ഡബ്ള്യു സി സി വാർത്താസമ്മേളനം നടത്തിയതിനു പിന്നാലെ പുതിയ പ്രഖ്യാപനവുമായി സംവിധായകൻ ആഷിഖ് അബു രംഗത്ത്. തങ്ങളുടെ സിനിമകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതികള്‍ കേള്‍ക്കുന്നതിന് ഐസിസി (ഇന്റേണല്‍ കംപ്ലെയ്ന്റ്സ് കമ്മിറ്റി) പ്രവര്‍ത്തിക്കുമെന്ന് ആഷിഖ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
എല്ലാ വിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങളും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാം എന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. “സുരക്ഷിത തൊഴിലിടം, എല്ലാവര്ക്കും !’ എന്ന ടാഗ്ലൈനോടെയാണ് ആഷിക് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇതാണ് യഥാർത്ഥ ഒടിയൻ; ഒടിയന്റെ പോസ്റ്റർ പുറത്തു വിട്ട് സംവിധായകൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക