വാട്സാപ്പിന് സമാനമായ ഫീച്ചറുകൾ ഒരുക്കാനൊരുങ്ങി മെസ്സഞ്ചർ. വാട്സാപ്പ് മെസഞ്ചറിൽ ഒരു മെസ്സേജ് അയച്ചു കഴിഞ്ഞാൽ അത് വേണ്ട എന്നുണ്ടേൽ നിശ്ചിത സമയത്തിനുള്ളിൽ നമുക്ക് ഡിലീറ്റ് ചെയ്യാവുന്നതാണ്. ഇതേ ഫീച്ചർ ചില മാറ്റങ്ങളോട് കൂടി മെസഞ്ചറിൽ അവതരിപ്പിനൊരുങ്ങുകയാണ് ഫെയ്സ്ബുക്ക്.
ഇത് പ്രകാരം അയച്ച മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യുക എന്ന ഓപ്ഷനും ഒപ്പം അണ്‍സെന്‍ഡ് ഓപ്ഷനുമാണ് ലഭിക്കുക. ഡിലീറ്റ് തിരഞ്ഞെടുത്താല്‍ നമ്മുടെ ഫോണില്‍ നിന്നും മാത്രം പോകും. അണ്‍സെന്‍ഡ് ആണെങ്കില്‍ രണ്ടുപേരുടെയും മെസഞ്ചറില്‍ നിന്നും പോകുകയും ചെയ്യും. അവര്‍ കണ്ടുകഴിഞ്ഞാല്‍ പിന്നീട് ഡിലീറ്റ് ആകുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക