ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയാണ് മി ടൂ ക്യാമ്പയിൻ. ഇപ്പോഴിതാ ബോളിവുഡിലെ പ്രശസ്ത ഹെയർസ്റ്റൈലിസ്റ്റ് സപ്ന നടൻ അമിതാഭ് ബച്ചനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. മി ടൂ ക്യാമ്പയിനെ പിന്തുണച്ച് അമിതാഭ് ബച്ചന് തന്റെ പിറന്നാൾ ദിനത്തിൽ
രംഗത്തെത്തിയിരുന്നു. ” ‘ഒരു സ്ത്രീയ്ക്കും എവിടെ വച്ചും ഒരു തരത്തിലുള്ള മോശം പെരുമാറ്റങ്ങളും നേരിടേണ്ട അവസ്ഥ വരരുത്. പ്രത്യേകിച്ച് അവളുടെ തൊഴിലിടത്തില്‍. അത്തരം അതിക്രമങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം’ അമിതാഭ് ബച്ചന് പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് നമ്മുടെ സമൂഹത്തില്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത്. അതിനാല്‍ അവര്‍ക്ക് പ്രത്യേക സുരക്ഷ നല്‍കണം.” ബച്ചൻ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചതിനു പിന്നാലെയാണ് സപ്ന ഭവാനി ബച്ചനെതിരെ ട്വിറ്ററിൽ ഇപ്രകാരം കുറിച്ചത്.
“ഇതു വരെ കേട്ട ഏറ്റവും വലിയ നുണയാണ് ഇത്. പിങ്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് സാമൂഹ്യ പ്രവര്ത്തകന് എന്ന പരിവേഷം താങ്കള്‍ക്ക് ലഭിച്ചത്. എന്നാല്‍ നിങ്ങളെക്കുറിച്ചുള്ള സത്യവും ഉടന്‍ പുറത്തു വരും. അപ്പോള്‍ മാനസിക സമ്മര്‍ദ്ദം മറികടക്കാന്‍ നഖങ്ങള്‍ മാത്രം കടിച്ചാല്‍ മതിയാവില്ല കൈകള്‍ മുഴുവന്‍ കടിക്കേണ്ട അവസ്ഥയാവും.”
ഇതാണ് യഥാർത്ഥ ഒടിയൻ; ഒടിയന്റെ പോസ്റ്റർ പുറത്തു വിട്ട് സംവിധായകൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക