ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നടി വരലക്ഷമി ശരത്കുമാര്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിർക്കേണ്ട കാര്യമില്ലെന്നും സ്ത്രീയും പുരുഷനും ദൈവത്തിന് മുൻപില് ഒരുപോലെയാണെന്നും വരലക്ഷ്മി അഭിപ്രായപ്പെട്ടു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ട സുപ്രീം കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്.
കൂടാതെ തമിഴ് സിനിമാ ലോകത്ത് ഉയര്‍ന്ന മി ടൂ ആരോപണങ്ങളെപ്പറ്റിയും വരലക്ഷ്മി പ്രതികരിച്ചു. വൈരമുത്തുവിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തെപ്പറ്റിയായിരുന്നു വരലക്ഷിമിയുടെ പ്രതികരണം.മലയാളത്തില്‍ അക്രമിക്കപ്പെട്ട നടിക്ക് കൂടുതല്‍ പേർ പിന്തുണ നല്‍കേണ്ടതായിരുന്നു. ഭയം കാരണമാകാം പലരും വിട്ടുനിന്നത്. ഇപ്പോഴത്തെ സംഭവവികാസങ്ങളെ പറ്റി അറിയില്ലെന്നും വരലക്ഷ്മി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക