പ്രേക്ഷകരുടെ അക്ഷമയോടെയുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മോഹൻലാൽ ചിത്രം ഒടിയന്റെ ട്രെയ്ലർ കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. നേരത്തെ നിശ്ചയിച്ചതിനും ഒരു ദിവസം മുന്നേ ട്രെയ്ലർ ഇന്റർനെറ്റിൽ ചോർന്നതിനാൽ മോഹൻലാൽ തന്നെ ട്രെയ്ലർ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുകയായിരുന്നു. ഒടിയന്റേതായി ഇതിനോടകം പല ഫാൻമെയ്ഡ് പോസ്റ്ററുകളും പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ ഒടിയന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്.
മോഹൻലാൽ, മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരാണ് പോസ്റ്ററിൽ ഉള്ളത്. വി.എ.ശ്രീകുമാര്‍ മേനോന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മ്മിക്കുന്നത്. ദേശീയ പുരസ്കാരജേതാവായ ഹരികൃഷ്ണനാണ് ‘ഒടിയന്’ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മോഹൻലാൽ, പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരെ കൂടാതെ സിദ്ദിഖ്, ഇന്നസെന്റ്, നരേന്, നന്ദു, കൈലാസ്, സന അല്‍ത്താഫ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക