ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടർന്ന് തുലാമാസ പൂജക്ക് നട തുറക്കുമ്പോൾ ആശങ്ക ഉണ്ടെന്നു തന്ത്രി കണ്ഠര് മോഹനര്. തുലാമാസ പൂജയ്ക്ക് നട തുറക്കാൻ മൂന്ന് ദിവസം ബാക്കി നിൽക്കെയാണ് തന്ത്രി കണ്ഠര് മോഹനര് ആശങ്ക പങ്കുവെച്ചത്.
അതേസമയം ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻഡിഎ നടത്തുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. 10 മണിക്ക് ആലംങ്കോടു നിന്നും ആരംഭിക്കുന്ന യാത്ര കഴക്കൂട്ടത്ത് സമാപിക്കും.
നാളെയാണ് സെക്രട്ടറിയേറ്റ് മാർച്ച്. എൻഡിഎ ചെയർമാൻ പി.എസ്.ശ്രീധരൻ പിള്ള നയിക്കുന്ന ജാഥ യിൽ ബിജെപി അഖിലേന്ത്യ ജനറൽ സെക്രട്ടറി മുരളീധര റാവു ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ പങ്കെടുക്കും.അന്താരാഷ്ടട്ര ഹിന്ദു പരിഷത്തും ശബരിമല സംരക്ഷണ സമിതിയും നടത്തുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക