നടിയെ ആക്രമിച്ച സംഭവത്തിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ പിന്തുണച്ച് അമ്മ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രംഗത്ത്. ദിലീപിനെ സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നും വിലക്കണമെന്നാണ് ഡബ്ള്യു സി സി പറയുന്നത്. എന്നാല്‍ അതിന്റെ പേരില്‍ ദിലീപിനെതിരെ നടപടി എടുക്കാനാകില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദിലീപിനെ പുറത്താക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി നേരത്തെ തീരുമാനമെടുത്തതാണ്. 280 പേര് പങ്കെടുത്ത അമ്മ ജനറൽ ബോഡി യോഗം ആ തീരുമാനം മരവിപ്പിക്കുകയായിരുന്നു. കോടതി ഇക്കാര്യത്തില്‍ അന്തിമവിധി പ്രഖ്യാപിച്ച ശേഷം ദിലീപിനെ സസ്പെന്‍ഡ് ചെയ്താല്‍ മതിയെന്നാണ് അമ്മയുടെ തീരുമാനമെന്നും സിദ്ധിഖ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക