മീൻ പീരയുണ്ടെങ്കിൽ ചോറ് കഴിക്കാൻ പിന്നെ വേറെ വിഭവങ്ങൾ ഒന്നും ആവശ്യമില്ല. എന്നാൽ സസ്യാഹാരികൾക്കും മീൻ പീരയുടെ അതെ രുചിയിൽ മീൻ ചേർക്കാത്ത ഒരു വിഭവം തയ്യാറാക്കിയാലോ.
ആവശ്യമുള്ള ചേരുവകൾ
കോവയ്ക്ക – ½ kg
തേങ്ങാ ചുരണ്ടിയത് – ½ of a whole coconut (6½ handfuls)
കുടംപുളി – 1 വലുത്/ 2 ചെറുത്
പച്ചമുളക്
ചെറിയ ഉള്ളി – 3 വലുത്
കടുക് – ½ tbsp
മഞ്ഞൾപ്പൊടി
കറിവേപ്പില Salt
വെളിച്ചെണ്ണ
തയ്യാറാക്കേണ്ട വിധം
കോവയ്ക്ക നെടുകനെ നാലായി മുറിക്കുക.
കുടംപുളി കഴുകി 1/4 കപ്പ് വെള്ളത്തിൽ കുതിരാൻ വയ്ക്കുക.
പച്ച മുളക് കീറിവയ്ക്കുക.
മുറിച്ചു വച്ച കോവയ്ക്കയിലേക്ക് തേങ്ങാ ചുരണ്ടിയത്, കുറച്ച ചെറിയുള്ളി, കറിവേപ്പില എന്നിവ ചേർത്ത് തിരുമ്മി യോജിപ്പിക്കുക.
പാൻ ചൂടാക്കി എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക.
അതിലേക്ക് ബാക്കിയുള്ള പച്ചമുളകും ഉള്ളിയും ചേർത്ത വഴറ്റുക.
ശേഷം മഞ്ഞൾപ്പൊടിയും തയ്യാറാക്കി വച്ചിരിക്കുന്ന കോവയ്ക്ക മിശ്രിതവും ചേർത്ത് കൊടുക്കുക.
കുതിരാൻ വച്ച കുടംപുളി വെള്ളത്തോടൊപ്പം ഇതിലേക്ക് ഒഴിക്കുക.
മൂടി വച്ച് വേവിക്കുക, ഇടയ്ക്കിടെ ഇളക്കി യോജിപ്പിക്കണം.
ചോറിനോടൊപ്പം കഴിക്കാം.
ഓട്സ് കഴിക്കാൻ മടിയോ? എന്നാൽ ഇത്തരത്തിൽ ഓട്സ് ഉണ്ടാക്കി നോക്കൂ.. കൊതിയൂറും ഓട്സ് വിഭവങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക