തങ്ങൾ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാൻ മി ടൂ മൂവ്മെന്റിലൂടെ നിരവധി സ്ത്രീകൾക്ക് കഴിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ സമാനരീതിയിലുള്ള പരാതികൾ സമർപ്പിക്കാൻ ഇമെയിൽ സംവിധാനം ഒരുക്കിയിരിക്കുകയാണ് കേന്ദ്ര വനിതാകമ്മീഷൻ.
മീടൂവിലൂടെ പങ്കുവെക്കാന്‍ ഉദ്ദേശിക്കുന്ന അനുഭവങ്ങള്‍ [emailprotected] എന്ന ഇമെയില്‍ ഐഡിയിലൂടെ കേന്ദ്ര വനിത കമ്മീഷനെ അറിയിക്കാം. കൂടാതെ 181 എന്ന ഹെല്പ് ലൈന്‍ നമ്പറും ഉപയോഗപ്പെടുത്താവുന്നതാണ്. ഈ വെളിപ്പെടുത്തലുകള്‍ വനിത കമ്മീഷനിലും പോലീസിലും അറിയിക്കാനും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക