മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് സുകുമാരൻ ഇന്ന് 36ആം പിറന്നാൾ ആഘോഷിക്കുകയാണ്. 18 ആം വയസ്സിൽ നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന ഈ ചെറുപ്പക്കാരൻ സിനിമകളുടെ തിരഞ്ഞെടുപ്പിലൂടെയും വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെയും വേറിട്ട വ്യക്തിത്വത്തിലൂടെയും പ്രേക്ഷകരെ എന്നും അമ്പരപ്പിച്ചു കൊണ്ടേയിരുന്നു. തന്റെ ജീവിതസഖിയായി സുപ്രിയ മേനോനെ പൃഥ്വി ഒപ്പം കൂട്ടിയപ്പോഴും പ്രേക്ഷകർ അമ്പരന്നിരുന്നു. തികച്ചും സ്വകാര്യമായ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ഒരു ചടങ്ങിൽ വച്ചായിരുന്നു 2010 ഏപ്രിൽ 25 ന് പൃഥ്വി സുപ്രിയയെ സ്വന്തമാക്കിയത്. തന്റെ സ്വകാര്യ ജീവിതം ഒരു പരിധിയിൽ കവിഞ്ഞ് പൊതുസമൂഹത്തിനു മുന്നിലേക്ക് പങ്കു വയ്ക്കാതിരിക്കാൻ പൃഥ്വി ഇപ്പോഴും ശ്രദ്ധിക്കാറുണ്ട്. തന്റെ മകളായ അലംകൃത മേനോന്റെ മുഖം ആരാധകർ കണ്ടത് കേവലം രണ്ടോ മൂന്നോ തവണ മാത്രം. ഏതായാലും പിറന്നാൾ ദിനത്തിൽ തന്റെ പുതിയ സംവിധാന സംരംഭമായ ലൂസിഫറിന്റെ സെറ്റിൽ വച്ച് മകൾ അലംകൃത ഒരുക്കിയ ഒരു കുസൃതിയുടെ ഓർമ്മയിൽ സുപ്രിയ പൃഥ്വിയ്ക്ക് ഒരുക്കിയ പിറന്നാൾ കേക്ക് ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ.
തന്റെ ബർത്ത്ഡേ കേക്കിന്റെ ചിത്രം പങ്കു വച്ച് കൊണ്ട് പൃഥ്വി ഫെയ്സ്ബുക്കിലും ഇൻസ്റാഗ്രാമിലും രസകരമായ ആ ഓർമയെക്കുറിച്ച് എഴുതിയത്. ലൂസിഫർ ചിത്രീകരണത്തിനിടെ സായികുമാറും വിവേക് ഒബ്റോയിയും ചേർന്നുള്ള രംഗം ചിത്രീകരിക്കുന്നതിനിടയിൽ മകളായ അലംകൃത പൃഥ്വിയുടെ കാലിൽ ചുറ്റിപ്പിടിക്കുകയും വീട്ടിലേക്ക് പോകാമെന്നു പറഞ്ഞ് നിർബന്ധം പിടിക്കുകയും ചെയ്തു. ഈ സംഭവത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു സുപ്രിയ പൃഥ്വിയ്ക്കായി ഒരുക്കിയ കേക്ക്.
തന്റെ ആദ്യ സംവിധാന സംഭരംഭമായ മോഹൻലാൽ നായകനാകുന്ന ലൂസിഫർ, സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം 9.. തുടങ്ങി തന്റെ 36 ആം പിറന്നാൾ വർഷം പൃഥ്വിയ്ക്ക് എന്തുകൊണ്ടും പ്രധാനപ്പെട്ടതാണ്.
മലയാളത്തിന്റെ യുവ ഹൃദയങ്ങളെ കീഴടക്കിയ പൃഥ്വിരാജ് സുകുമാരന് പിറന്നാൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക