ബിൽഗേറ്സിനൊപ്പം മൈക്രോസോഫ്റ്റ് സ്ഥാപിച്ച പോൽ അലൻ അന്തരിച്ചു. 65 വയസ്സായിരുന്നു. അർബുദ രോഗബാധയെത്തുടർന്ന് ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. 2009 ലാണ് അലന് കാൻസർ രോഗം പിടിപെടുന്നത്. ഇത് ചികിത്സിച്ച് ഭേദമായെങ്കിലും വീണ്ടും രോഗം പിടിപെടുകയായിരുന്നു.
സ്കൂള്‍ കാലം മുതല്‍ അലനും ബില്‍ഗേറ്റ്സും സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദമാണ് മൈക്രോസോഫ്റ്റിന്റെ രൂപീകരണത്തിലേക്ക് വഴിവെച്ചത്. പേർസണൽ കമ്പ്യൂട്ടിങ് എന്ന ആശയത്തിന്റെ വക്താവ് കൂടിയാണ് അലൻ.
കായികപ്രേമി എന്ന നിലയിലും അലൻ പ്രശസ്തനാണ്. സീറ്റില്‍ സീഹോക്സ് എന്ന ഫുട്ബോള്‍ ടീമിന്റേയും പോര്‍ട്ലാന്റ് ട്രെയില്‍ ബ്ലേസേഴ്സ് എന്ന വോളി ബോള്‍ ടീമിന്റേയും ഉടമസ്ഥനായിരുന്നു അദ്ദേഹം. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെല്‍ സയന്‍സ്, അലന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെയിന്‍ സയന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എന്നീ സ്ഥാപനങ്ങളുടെ ഉടമയും ആയിരുന്നു.
കുറിഞ്ഞി പറിച്ച വിനോദസഞ്ചാരിയുടെ പോക്കറ്റിൽ നിന്നും പോയത് 2000 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക