റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സി ഡിപ്പോകളിൽ ജീവനക്കാർ നടത്തുവന്ന മിന്നൽ പണിമുടക്ക് പിൻവലിച്ചു. റിസർവേഷൻ കൗണ്ടർ കുടുംബശ്രീയെ ഏൽപ്പിക്കില്ലെന്ന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ സമരം പിന്‍വലിച്ചത്.
സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടന്ന സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുമെന്ന് സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയില്‍ സമരം നടത്തിയെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. എന്നാല്‍ കോട്ടയം അടക്കമുള്ള മറ്റ് ജില്ലകളില്‍ സമരം തുടരുന്ന സാഹചര്യം വന്നതോടെ മന്ത്രി വിഷയത്തില്‍ ഇടപെടുകയായിരുന്നു.
റിവ്യു ഹര്‍ജി ഇല്ല: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക