വടക്കൻ ചെന്നൈയിലെ ജനങ്ങളുടെ 35 വർഷത്തെ ചരിത്രം പറയുന്ന ധനുഷിന്റെ ബിഗ് ബഡ്ജറ്റ് ചലച്ചിത്രം വട ചെന്നൈ ഇന്ന് പ്രദർശനത്തിനെത്തി. ധനുഷിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ആടുകളത്തിന് ശേഷം ധനുഷ്-വെട്രിമാരന് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് വട ചെന്നൈ. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
വികസനങ്ങളിൽ നിന്നും പുത്തൻ സംസ്കാരത്തിൽ നിന്നും മാറി ജീവിക്കുന്ന വടക്കൻ ചെന്നൈയിലെ ജനങ്ങളുടെ ജീവിതശൈലികളെ വെട്രിമാരൻ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. രക്തദാഹികളായ ക്രിമിനലുകള്‍ അരങ്ങുവാഴുന്ന നഗരത്തിന്റെ ഇരുട്ടറകളിലേക്കാണ് വെട്രിമാരന് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്.
ദേശീയതലത്തിൽ അറിയപ്പെടുന്ന ഒരു ക്യാരംസ് പ്ലേയേറാണ് ചിത്രത്തിലെ ധനുഷിന്റെ അൻപ് എന്ന കഥാപാത്രം. കഥാപാത്രത്തെ മികവുറ്റതാക്കാൻ ധനുഷിന് സാധിച്ചിട്ടുണ്ട്. ധനുഷ് അഭിനയിക്കുകയായിരുന്നില്ല മറിച്ച് അൻപ് എന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്.
ചുവട് വച്ച് ബിഗ് ബിയും ആമിർ ഖാനും, തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ; വീഡിയോ ഗാനം കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക